ജൂലൈ 15, 16 തിയതികളില്‍ മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് ഏതാനും ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയര്‍ലൈന്‍സ് വെബ്‌സൈറ്റ് പറയുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ദുബൈയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ടിങ് ഫ്‌ളൈറ്റിന് 850 ദിര്‍ഹം, നേരിട്ടുള്ള ഫ്‌ള്ളൈറ്റിന് 1,100 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് റദ്ദാക്കിയത്. പിന്നീട്ട് ഘട്ടം ഘട്ടമായി വിലക്ക് ജൂലൈ 15വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്ബനികള്‍ ജുലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഇതുവരെ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !