'അനുഗ്രഹീതന്‍ ആന്റണി' ഉടന്‍ ആമസോണ്‍ പ്രൈമില്‍

0
'അനുഗ്രഹീതന്‍ ആന്റണി' ഉടന്‍ ആമസോണ്‍ പ്രൈമില്‍ | ‘Blessed Anthony’ will soon be on Amazon Prime

സണ്ണി വെയ്ന്‍, ഗൗരി കിഷന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതന്‍ ആന്റണി ഇന്ത്യയില്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെ ഇന്ത്യയില്‍ ഉടന്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് സണ്ണി വെയ്ന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. പൈറസിയെ പിന്തുണക്കുന്ന കാര്യങ്ങള്‍ ആരും ചെയ്യരുതെന്നും സണ്ണി വെയ്ന്‍ പറയുന്നു. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം യുഎസ്‌എയില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം തീവ്രമാകുകയും ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന് മുന്‍പ് ഏപ്രില്‍ ഒന്നിന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. മികച്ച പ്രതികരണമാണ് തിയറ്റര്‍ റിലീസിലൂടെ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. അതിനാലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം. ഷിജിത്ത് ആണ് സിനിമ നിര്‍മിച്ചത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !