നീലച്ചിത്ര നിര്‍മാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് കണ്ടുകെട്ടി

0
നീലച്ചിത്ര നിര്‍മാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് കണ്ടുകെട്ടി | Blueprint making case; Raj Kundra's bank accounts were confiscated by the crime branch

മുംബൈ
: നീല ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടി. കാണ്‍പൂര്‍ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം വിവിധ സര്‍വ്വറുകളിലെ അശ്ലീല ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാന്‍ കമ്ബനിയിലെ ജീവനക്കാര്‍ മൊഴി നല്‍കി. ഇതോടെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും.

ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വിഡിയോ അപ്ലോഡ് ചെയ്തതെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തു.

തുടര്‍ന്ന് ബോളി ഫെയിം എന്ന മറ്റൊരു ആപ്പിന് രൂപം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ജൂലൈ 19 നാണ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !