ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദേശം ലഭിക്കാത്തതിനാല്‍ അസംസ്കൃത എണ്ണ, ഹൈസ്പീഡ് ഡീസല്‍, പെട്രോള്‍, പ്രകൃതി വാതകം, വ്യോമയാന ഇന്ധനം എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു കേന്ദ്രം. എംപിമാരായ ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന് എന്നിവരുടെ ചോദ്യത്തിനു ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ 279 എ(5) വകുപ്പു പ്രകാരവും ജിഎസ്ടി. കൗണ്‍സില്‍ ആക്ടിന്റെ സെക്ഷ ന് 9(2) പ്രകാരവും ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിക്കുന്ന തീയതി മുതലേ മേല്‍പ്പറഞ്ഞ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏതാനും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, 12 ജൂണ്‍ 2021-ല്‍ കൂടിയ ജിഎസ്ടി കൗണ്‍സിലിന്റെ 44-ാ മതു യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തില്ല.
അസംസ്കൃത പാമോയിലിന്റെയും ശുദ്ധീകരിച്ച പാമോയിലിന്റെയും ഇറക്കുമതിച്ചുങ്കം യഥാക്രമം 35.75 ശതമാനത്തില്‍നിന്ന് 30.25 ശതമാനമായും, 49.5 ശതമാനത്തില്‍ നിന്നും 41.25 ശതമാനമായും കുറച്ചിട്ടുണ്ട്. 2021 ജൂണ്‍ 30 മുതല്‍ 2021 സെപ്റ്റംബര്‍ 31 വരെയുള്ള കാലയളവിലാണ് ഈ ഇളവു ലഭിക്കുകയെന്നും ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതി നയത്തില്‍ നിയന്ത്രിതമെന്നത് സൗജന്യമായി എന്ന ഭേദഗതി വരുത്തിയതായും മന്ത്രി മറുപടി നല്കി.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി കുടിശിക 81,179 കോടി രൂപ
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കഴിഞ്ഞ സാന്പത്തികവര്‍ഷത്തില്‍ 81,179 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാര കുടിശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. നടപ്പുസാന്പത്തികവര്‍ഷം ഏപ്രില്‍- മേയ് മാസങ്ങളിലായി 55,345 കോടി രൂപകൂടി കൈമാറാനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതിനോടകം 91,000 കോടി രൂപ അനുവദിച്ചു. ഇതിലൂടെ കഴിഞ്ഞ സാന്പത്തികവര്‍ഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
കഴിഞ്ഞ സാന്പത്തികവര്‍ഷം മഹാരാഷ്ട്രയ്ക്കാണ് കുടിശികയായി കൂടുതല്‍ തുക ലഭിക്കാനുള്ളത്. 15,138 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് നല്‍കാനുള്ളത്. കര്‍ണാടകയും ഉത്തര്‍പ്രദേശുമാണ് തൊട്ടുപിന്നില്‍.
കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !