ചങ്ങനാശ്ശേരി തൃക്കൊടിത്താനം സര്‍വീസ് സഹകരണബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മരണമടഞ്ഞവരുടെ അക്കൗണ്ടില്‍ നിന്നും ഉള്‍പ്പെടെ 11 ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാർ അനധികൃതമായി പിൻവലിച്ചത്.
ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ബാങ്ക് മാനേജരെയും ഒരു ജീവനക്കാരിയെയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 25 വർഷമായി എൽഡിഎഫ് നേതൃത്വത്തിലാണ് ബാങ്ക് ഭരണം.
അതേസമയം, ജീവനക്കാരുടെ ക്രമക്കേടുകള്‍ പോലീസില്‍ അറിയിക്കാതെ ബാങ്ക് ഭരണസമിതിയുടെ സ്വാധീനമുപയോഗിച്ച് പരാതികൾ ഒത്തുതീർക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉയർത്തുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ സഹകരണ രജിസ്ട്രാറുടെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതോടെ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ബാങ്ക് ഭരണ സമതിയുടെ വിശദീകരണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !