ടോക്യോ: ഇന്ത്യന്‍ താരം പി.വി.സിന്ധു വനിതാ വിഭാഗം ബാഡ്മിന്റണിന്റെ ഫൈനല്‍ കാണാതെ പുറത്തായി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ് പേയിയുടെ തായ് സു യിങ്ങാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്‌കോര്‍: 21-18, 21-12. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. കഴിഞ്ഞ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുക്കാനായില്ല.
തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !