കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. നിർമാണപ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും.
കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.
അതേസമയം സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകൾ കൈയിൽ കരുതണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !