മുട്ടില്‍ മരംമുറി കേസ്; സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക- ഹൈക്കോടതി

0
മുട്ടില്‍ മരംമുറി കേസ്; സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക- ഹൈക്കോടതി  \ Knee lumber case; Concern over government action - High Court

കൊച്ചി
: മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിയിച്ച്‌ ഹൈക്കോടതി. മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങള്‍ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനെയും റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യു വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും, എന്നാല്‍ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാര്‍ നടപടിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച കോടതി പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വാക്കാല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !