എടയൂരിൽ നക്ഷത്ര വനം ഒരുങ്ങുന്നു

0

എടയൂരിൽ നക്ഷത്ര വനം ഒരുങ്ങുന്നു | Star forest is being prepared in Edayur

പരിസ്ഥിതി സംരക്ഷണത്തിനും ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എടയൂർ തട്ടാൻ തൊടിക സംരക്ഷണ സമിതി മാതൃകാപരമായി നക്ഷത്രവനം ഒരുക്കുന്നു. ലളിതമായ ചടങ്ങിൽ തട്ടാൻ തൊടിക തറവാട്ടുകാരണവർ വേലു എം.പി(തങ്കപ്പ) എന്നവരുടെ നിർദ്ദേശാനുസരണം സമിതി എക്സിക്യൂട്ടീവ് അംഗം
 എ.കെ വേലായുധൻ (ഉണ്ണി നെല്ലാട്ട് ) വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. 

സമിതി അംഗങ്ങളായ ഹരീഷ് ബാബു, മോഹൻദാസ്,
രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

പ്രകൃതിക്കും നാടിനും ഗുണകരമാകുന്ന ഈ സദ്പ്രവർത്തിയിൽ നാട്ടുകാരുടെയും സർക്കാർ സംവിധാനങ്ങളുടേയും അനിവാര്യമായ സഹകരണം തട്ടാൻ തൊടിക സംരക്ഷണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു

ഓക്സിജന് വേണ്ടി നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഔഷധ സസ്യങ്ങളടക്കം നിരവധി വൃക്ഷതൈകൾ നട്ട് നക്ഷത്ര വനം ഒരുക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് മരങ്ങളുടെ പങ്ക് എത്രത്തോളമെന്ന് ഉയർത്തിക്കാട്ടി മാതൃകയാവുകയാണ് തട്ടാൻ തൊടിക സംരക്ഷണ സമിതി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !