തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോര്‍ജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചില്ലെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
'തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ഉപയോഗിച്ചു എന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബിജെപി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം.' നോട്ടീസില്‍ ആവശ്യപ്പെട്ടു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !