കൊച്ചി: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം അനുമതി മതിയെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ജില്ല ഭരണകൂടത്തിെന്റ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് അധികാരം തദ്ദേശ സ്ഥപനങ്ങള്‍ക്ക് കൈമാറിയുള്ള ഉത്തരവാണ് ജസ്റ്റിസ് എന്‍. നഗരേഷ് സ്റ്റേ ചെയ്തത്. ഒരു ആരാധനാലയത്തിെന്റ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലക്കാട് പട്ടാമ്ബി ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജില്ല ഭരണകൂടം രഹസ്യവിവരം ശേഖരിച്ച് വിലയിരുത്തിയശേഷമാണ് അനുമതി നല്‍കേണ്ടതെന്നാണ് നിയമം. അനുമതി നല്‍കുന്നതിന് രഹസ്യവിവരം ശേഖരിക്കുന്നത് പ്രധാന വിഷയമാണെന്നതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥയുള്ളത്. മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവുപ്രകാരം ജില്ല ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം അതേപടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് ഭരണഘടനയുടെ 243 അനുഛേദത്തിലും 11ാം ഷെഡ്യൂളിലുമാണുള്ളത്.
എന്നാല്‍, രഹസ്യവിവരം ശേഖരിക്കലും നയരൂപവത്കരണവും ഷെഡ്യൂള്‍ 11െന്റ പരിധിയില്‍ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്തീരാജ് പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചുമതല ഏല്പിക്കാന് സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍, ഭരണഘടനയുടെ 243ജി വകുപ്പ്, ഷെഡ്യൂള്‍ 11 എന്നിവ പ്രകാരം രഹസ്യവിവരം ശേഖരിക്കുന്നതുപോലെയുള്ള അടിസ്ഥാനപരമായ പരമാധികാരങ്ങള്‍ പഞ്ചായത്തിന് കൈമാറാനാവുമോ എന്നത് പ്രാധാന്യമുള്ള വിഷയമാണ്. പ്രഥമദൃഷ്ട്യാ ഈ നടപടിയാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഹരജിയിലുള്ള നിയമപ്രശ്നങ്ങള്‍ പ്രാധാന്യമുള്ളതാണെന്നും വിശദമായി പരിശോധിക്കേണ്ടതാണെന്നും വിലയിരുത്തിയ കോടതി, ഹരജി തീര്‍പ്പാക്കുംവരെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !