കോട്ടക്കൽ ടൗണിൽ യൂത്ത് ലീഗ് കളക്ടറുടെ നിത്യ ചിലവിലേക്ക് ഫണ്ട് പിരിച്ചു.
മലപ്പുറം ജില്ല പ്രത്യേക സാമ്പത്തിക (പിരിവ്) മേഖലയല്ല. നാട്ടിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കേ സർക്കാർ ജനങ്ങളിലേക്ക് കൂടുതൽ പണം നൽകുകയാണ് വേണ്ടത്. അതിനുപകരം പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന നിലപാടാണ് ജില്ലാ കളക്ടർ സ്വീകരിക്കുന്നത്. അടുത്ത മാസം മുതൽ കലക്ടറുടെ നിത്യനിദാന ചെലവുകൾ നാട്ടുകാർ പിരിവെടുത്തു നടത്തണമെന്ന് ഈ കളക്ടർ ഉത്തരവിട്ടേക്കാം.
മലപ്പുറം ജില്ലാ കലക്ടർ ബിൽ കലക്ടറായി അധപതിക്കരുത്. കോവിഡ് വാക്സിനേഷനിൽ മലപ്പുറം ജില്ല പിറകിൽ ആകാൻ കാരണം ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ കലക്ടറുടെയും നിരുത്തരവാദപരമായ സമീപനമാണ്. മലപ്പുറം കലക്ടറേറ്റിൽ കൃത്യമായി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നില്ല എന്ന പരാതി വ്യാപകമാണ്. കലക്ടർ സാർ അക്കാര്യങ്ങൾ പരിഹരിച്ചാൽ മതി. ലഭ്യമായ സർക്കാർ ഫണ്ട് പോലും പൂർണ്ണമായും കാര്യക്ഷമമായും വിനിയോഗിക്കാൻ അറിയാത്ത കലക്ടർ ബക്കറ്റ് പിരിവ് നടത്തി ആളാകാൻ നോക്കണ്ട.
"പ്രാണവായു" പദ്ധതി ജില്ലാ കലക്ടറുടെ വകതിരിവ് ഇല്ലായ്മയാണോ, അതല്ല സംസ്ഥാന സർക്കാരിൻറെ അറിവോടെ ഉള്ള പണപ്പിരിവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മലപ്പുറം ജില്ലയിൽ പോലീസ് സ്റ്റേഷനുകൾക്ക് ടാർജറ്റ് കൊടുത്തു നടത്തുന്ന വാഹന പരിശോധന പിരിവിന് ജില്ലാകലക്ടർ നടത്തുന്ന "പ്രാണ വായു"പിരിവ് ദോഷം ചെയ്യുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മനസ്സിലാക്കണം.
പ്രസിഡന്റ് കെ. എം ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ റസാഖ് സികെ, ഭാരവാഹികളായ സമീർ ഇരണിയൻ, നൗഷാദ് സിപി, സലാം കെവി, ശരീഫ് കെവി, അമീർ പരവക്കൽ, മേലേതിൽ അഹമ്മദ്, മുനവ്വർ ആലിൻചുവട്, മജീദ് എപി, ജുനൈദ് കോട്ടൂർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !