കോഴിക്കോട്: കല്ലായി റെയില്‍വെ സ്‌റ്റേഷനുസമീപം പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഗുഡ്‌സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.
പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !