ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാഗ്രാം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് റീല്‍സ് എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈര്‍ഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീല്‍സ് ഒരുക്കുന്നത്. ഹ്രസ്വ വീഡിയോ ആപ്പുകളിലെ പ്രധാനിയായിരുന്ന ടിക് ടോക്കിന്റെ നിരോധനം വഴി അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലെടുക്കാനാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്. ഒരു പരിധിവരെ റീല്‍സ് വിജയം നേടുകയും ചെയ്തു.
കഴിഞ്ഞ ദിവസം റീല്‍സിന്റെ ദൈര്‍ഖ്യം ഇന്‍സ്റ്റാഗ്രാം വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ 60 സെക്കന്റ് (1 മിനിറ്റ്) വരെ ദൈര്‍ഖ്യമുള്ള റീല്‍സ് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്ക് നിര്‍മ്മിക്കാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !