ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം.
കഴിഞ്ഞ ദിവസം ഷക്കീല മരിച്ചുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഷക്കീല അറിയിച്ചത്.
'ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്.
കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. സംഭവമറിഞ്ഞുടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,' ഷക്കീല പറഞ്ഞു.
മുമ്ബും സിനിമാ താരങ്ങള്‍ മരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !