കാറ്ററിംഗ് മേഘലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷൻ

0
കാറ്ററിംഗ് മേഘലയിലെ പ്രതിസന്ധി പരിഹരിക്കാന്‍  സര്‍ക്കാര്‍ തയ്യാറാകണം.  ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷൻ | The government should be prepared to solve the crisis in the catering sector. All Kerala Caterers Association


മലപ്പുറം : ഃ  കാറ്ററിംഗ് മേഘല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ കെ സി എ )സംസ്ഥാന വ്യാപകമായി ജുലായ് 6 ന് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ 6 ന് സംസ്ഥാന ഭാരവാഹികള്‍  സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ  11 മുതൽ വൈകുന്നേരം 6 വരെ ഇരുപ്പ് സമരം നടത്തും.അതേ ദിവസം സംസ്ഥാനത്തെ പതിനാല്  ജില്ലകളിലേയും   ബിവറേജസ് കോര്‍പ്പറേഷന്റെ പ്രമുഖ  വിദേശ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരേ എ കെ സി എ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരവും നടത്തും. 

മലപ്പുറം  ജില്ലയില്‍ എടപ്പാള്‍ ,തിരൂര്‍ ,മലപ്പുറം ,നിലമ്പൂര്‍ എന്നിവിടങ്ങളിലെ ബിവ്റേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നിലാണ് സമരം നടക്കുക.

നൂറ് കണക്കിന് ആളുകള്‍ പോലീസ് സാന്നിധ്യത്തില്‍ പോലും കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണം നടത്താന്‍ സര്‍ക്കാര്‍  അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള  പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി. 

സമരത്തിന്റെ ആദ്യ ഘട്ടമായി ജൂണ്‍ 29,30  തിയ്യതികളിൽ സംസ്ഥാനത്തെ 140 എം എല്‍ എമാര്‍ക്കും ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എ കെ സി എ  ജില്ല കമ്മറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ് നടത്താന്‍ അനുവദിക്കുക,സഹകരണ ബാങ്കുകള്‍,കേരള ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴി കാറ്ററിംഗ് സ്ഥാപന ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക,ലോണിന്റെ തിരിച്ചടവിന് 6 മാസത്തെ ഇളവ് അനുവദിക്കുക,കാറ്ററിംഗ് മേഘലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക,വൈദ്യുതി കുടിശ്ശികയുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തവണ വ്യവസ്ഥയില്‍ അടക്കാനുള്ള അവസരം നല്‍കുക,ചെറുകിട വ്യവസായങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാറ്ററിംഗ് വ്യവസായത്തിനും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമര രംഗത്തിറങ്ങുന്നതെന്നും സംഘടനയുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്ന പക്ഷം രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കളായ സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍,സംസ്ഥാന സെക്രട്ടറി സുരേഷ് ഇ നായര്‍,ജില്ല ജനറല്‍ സെക്രട്ടറി സലീം പൊന്നാനി,ജില്ല ട്രഷറര്‍ വി.ഷാഹുല്‍ ഹമീദ് ,സുനില്‍ ഒനീറ  എന്നിവര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !