മലപ്പുറം : ഐ.സി,എഫ്. (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റ് സെപ്തംബറിൽ പ്രവർത്തന ക്ഷമമാകും. കേരളം മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് 200 എം.പി.എൽ സംഭരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. കോവിഡ് കാലത്തെ രൂക്ഷമമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേരള മുഖ്യമന്ത്രി നോർക്ക വഴി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരള മുസ്ലിം
ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ,പി,അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർത്ഥന പ്രകാരം ഐ.സി.എഫ് ഓക്സിജൻ പ്ലാന്റ് ഏറ്റെടുക്കുകയായിരുന്നു.
പ്ലാന്റിന് ആവശ്യമായ ഫണ്ട് ഐ.സി.എഫ് പ്രവർത്തകർക്ക് വളരെ പെട്ടെന്ന് സ്വരൂപിക്കാനായി . ആരോഗ്യ വകുപ്പും കേരളം മെഡിക്കൽ സർവ്വീസ് കോർപ്പറേഷനും ആവശ്യപ്പെട്ടതനുസരിച്ച് മലപ്പുറം താലൂക്ക് ആശുപത്രി. വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് ദിനം പ്രതി നൂറുക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഏറ്റവും ആവശ്യമായ ഓക്സിജൻ പ്ലാന്റ് കൂടി വരുന്നതോടെ നിലവിൽ തുടക്കമിട്ട വികസന പ്രവർത്തനങ്ങൾക്ക് ഉണർവേകും. നിരവധി ആളുകൾക്ക് ഉപകാര പ്രദമായ കോവിഡ് വാക്സിൻ ചലഞ്ച്. പ്രവാസികളുടെ യാത്ര പ്രശനങ്ങൾക്ക് പരിഹാരമായ ചാർട്ടേഡ് ഫ്ലയിറ്റുകൾ തുടങ്ങി നിരവധി ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ് ഐ.സി.എഫ് ഈ കോവിഡ് കാലത്ത് കാഴ്ചവെച്ചത്.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന ചർച്ചയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു . കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടുർ അബ്ദുറഹ്മാൻ ഫൈസി ,ഐ.സി.എഫ് -ജി.സി.സി. കൗൺസിൽ പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട് . ട്രഷറർ സയ്യിദ് ഹബീബ് കോയ തങ്ങൾ . സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്. എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എം.മുഹമ്മദ് പറവൂർ .കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പി,എം,മുസ്തഫ കോഡൂർ. എസ് ,വൈ,എസ്, ജില്ലാ സെക്രട്ടറിമാരായ സയ്യിദ് മുർതള ശിഹാബ് സഖാഫി , പി,പി,മുജീബ് റഹ്‌മാൻ വടക്കേമണ്ണ. സോൺ സെക്രട്ടറി സിദ്ധീഖ് പുല്ലാര .മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ അലിഗർ ബാബു . മുനിസിപ്പൽ കൗൺസിലർമാരായ സിദ്ധീഖ് നൂറേങ്ങൾ . പി,കെ .അബ്ദുൽ ഹകീം . സുരേഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !