ഉദാരമതികൾ സഹായിക്കണം, എടയൂരിലെ അബ്ദുൽ ഷെമീറിൻ്റെ ചികിത്സയിലേക്ക്; അഭ്യർത്ഥനയുമായി ചികിത്സാ കമ്മറ്റി

0
ഉദാരമതികൾ സഹായിക്കണം, എടയൂരിലെ അബ്ദുൽ ഷെമീറിൻ്റെ ചികിത്സയിലേക്ക് | Liberals should help, to the treatment of Abdul Shemeer in Edayur

എടയൂര്‍
: എടയൂര്‍ ബേങ്കുംപടിയില്‍ താമസിക്കുന്ന മരുതംകുഴിയില്‍ ഹംസ എന്നവരുടെ  മകന്‍ അബ്ദുല്‍ ഷമീര്‍ (34 വയസ്സ്) നിര്‍ധന കുടുംബാംഗവും, കൂലിപ്പണി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന  ചെറുപ്പക്കാരനാണ്. ഭാര്യയും, അഞ്ച്വ യസ്സുള്ള പെണ്‍കുട്ടിയും, മാതാപിതാക്കളും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളുള്ള ഈ കുടുംബം അഞ്ച് സെന്റ് സ്ഥലത്താണ് താമസിച്ചുവരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അബ്ദുല്‍ ഷമീര്‍ മാരകമായ അസുഖം കാരണം രണ്ട് മാസത്തെ തലശ്ശേരി മലബാര്‍ ഹോസ്പിറ്റലിലെ ചികിത്സക്ക് ശേഷം ഇപ്പോള്‍ കോഴിക്കോട്-മുക്കം MVR ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ നടത്തികൊണ്ടിരിക്കുന്നത്. വളരെ ഗുരുതരമായ ഈ അസുഖത്തിന് ചികിത്സ നടത്തുന്നതിന് ഭീമമായ സംഖ്യ ചെലവ് വരുന്നതിനാല്‍ ഈ കുടുംബം തീര്‍ത്തും പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഏകദേശം 15 ലക്ഷത്തോളം രൂപ സ്വരൂപിച്ച് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രൊഫ:കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയായി ജനപ്രതിനിധികള്‍, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി മരുതംകുഴിയില്‍ അബ്ദുല്‍ ഷമീര്‍ ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നല്‍കി ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനുഷ്യ സ്‌നേഹികളായ എല്ലാവരുടെയും പ്രാര്‍ത്ഥനയും , അകമഴിഞ്ഞ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
 Google pay 
 9995 127 670

ഹസീന ഇബ്രാഹീം
(ചെയര്‍പേഴ്‌സണ്‍)
(എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
MOB: 8086 358 830

പി.ഷെരീഫ് മാസ്റ്റര്‍
(വര്‍ക്കിംഗ് ചെയര്‍മാന്‍)
MOB: 9946 000 684

പി.എം.മോഹനന്‍ മാസ്റ്റര്‍
(ജന.കണ്‍വീനര്‍)
MOB: 9074 773 476

കെ.ടി.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍
(ട്രഷറര്‍)
MOB: 9846 340 313
ഉദാരമതികൾ സഹായിക്കണം, എടയൂരിലെ അബ്ദുൽ ഷെമീറിൻ്റെ ചികിത്സയിലേക്ക് | Liberals should help, to the treatment of Abdul Shemeer in Edayur

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !