തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് അടിച്ചു കൊന്ന സംഭവത്തില്‍ കേരള ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് എകെ ജയങ്കരന്‍ നമ്പ്യാരുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ കെട്ടിയിട്ട് അടിച്ചു കൊന്നു. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥിരമായി കടപ്പുറത്തു കളിക്കാറുണ്ടായിരുന്ന ബ്രൂണോ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. അക്രമത്തിന്റെ വീഡിയോ സംഘത്തിലെ ഒരു യുവാവ് തന്നെ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു.
നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ ബ്രൂണോയെ കണ്ടെത്തിയത്. സംഘത്തിലെ ഒരാളുടെ വള്ളത്തിന്റെ തണലില്‍ കിടന്നു എന്നാരോപിച്ചായിരുന്നു ബൂണോയെ മര്‍ദ്ദിച്ച് കൊന്നതെന്നാണ് ഉടമയുടെ ആരോപണം. സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് കാല് ഒടിഞ്ഞ നിലയില്‍ ഇഴഞ്ഞായിരുന്നു നായ വീട്ടിലെത്തിയതെന്നും അതിന്റെ നെഞ്ചിന്റെ ഭാഗത്ത് ചൂണ്ട കൊളുത്തിന്റെ പാടുകളുണ്ടായിരുന്നു എന്നും ഉടമ ക്രിസ്തുരാജ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !