വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു; മിഠായി തെരുവില്‍ സംഘര്‍ഷാവസ്ഥ

0
വഴിയോര കച്ചവടക്കാരെ പൊലീസ് ഒഴിപ്പിക്കുന്നു; മിഠായി തെരുവില്‍ സംഘര്‍ഷാവസ്ഥ | Police evacuate street vendors; Tensions on Candy Street

മിഠായി തെരുവില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. വഴിയോര കച്ചവടക്കാരെ ഒഴിപ്പാക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. രണ്ടരമാസക്കാലം തങ്ങള്‍ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തുമെന്നും വ്യാപാരികള്‍ പറയുന്നു. കോര്‍പ്പറേഷന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പിരിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ പക്ഷം.

തെരുവില്‍ വഴിയോര കച്ചവടക്കാര്‍ സജീവമായതോടെ ആളുകള്‍ കൂടിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. കടകളുടെ വിസ്തൃതിക്ക് അനുസരിച്ച് മാത്രമെ ആളുകളെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാവൂ. വലിയ കടകള്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് പൊലീസ് നിര്‍ദേശം. നിയന്ത്രണം ലംഘിച്ചാല്‍ അടച്ചുപൂട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

10 വയസ്സിന് താഴെയുള്ള കുട്ടികളുമായി മാര്‍ക്കറ്റിലേക്ക് എത്തരുതെന്നാണ് പൊലീസ് നിര്‍ദേശം. മൂന്ന് ദിവസം കടകള്‍ തുറക്കുമെന്നതിനാല്‍ മിഠായി തെരുവില്‍ തിരക്ക് പതിവിലും കുറവാണ്. വരുന്നവര്‍ സ്വയം നിയ്ന്ത്രിക്കുന്നുവെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇന്നലെ ലോക്ഡൗണ്‍ ലംഘനത്തിന് 70 ഓളും കേസുകളും പോലീസ് എടുത്തു. നഗരത്തിലെ മറ്റ് മേഖലകളിലെ കടകളിലും മാര്‍ക്കിംഗ് ഏര്‍പ്പെടുത്താനും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്. ഡി കാറ്റഗറിയിലെ സ്ഥാപനങ്ങളും ഇന്ന് തുറന്നിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !