കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലൈംഗികച്ചുവയോടെ അധ്യാപകൻ സന്ദേശങ്ങൾ അയച്ചെന്ന തെളിവു സഹിതമുള്ള വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി.
പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാർഥിനി നൽകിയ പരാതിയിൽ ഇംഗ്ലീഷ് വകുപ്പിലെ അധ്യാപകൻ ഹാരിസിനെതിരെയാണ് സസ്പെന്റ് ചെയ്തത്.
പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട് എന്നും റജിസ്ട്രാർ അറിയിച്ചു. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.
ലൈംഗികരോപണം നേരിടുന്ന കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ അന്വേഷണവിധേയമായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ കാലിക്കറ്റ് സർവകലാശാല തയ്യാറാവണമെന്ന് അഖില കേരള റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ (എകെആർഎസ്എ) ആവശ്യപ്പെട്ടു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗ ത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമെന്നനിലക്ക് സർവകലാശാലയിൽ നിന്നും ഉയരുന്ന ഇത്തരം പരാതികൾ ഗൗരവകരമാണ്. വിഷയം ഗൗരവപൂർവം അന്വേഷിച്ചു മാതൃകപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും എകെആർഎസ്എ ആവശ്യപ്പെട്ടു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !