തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പെരുന്നാള്‍ ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്നാണ് അവലോകന യോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.
ബക്രീദ് ഇളവു നല്‍കിയതിനെതിരെ സുപ്രീംകോടതി സര്‍ക്കാരിനെരൂക്ഷമായിവിമര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിര്‍ദേശം നല്‍കി. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ സുപ്രിംകോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളില്‍ കാണാനില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിരീക്ഷിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !