ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; 'പട്ടാ' ഒരുങ്ങുന്നു

0
ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; 'പട്ടാ' ഒരുങ്ങുന്നു  | Sunny Leone as Sreesanth's heroine; 'Patta' is getting ready

ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തില്‍ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നടി സണ്ണി ലിയോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്ന് ആര്‍ രാധാകൃഷ്ണന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച്‌ കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് ആര്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്‌സാണ് സംഗീതമൊരുക്കുന്നത്. ഡാന്‍സ് മാസ്റ്റര്‍ ശ്രീധര്‍ ആണ് കൊറിയോഗ്രാഫര്‍. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !