വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍

0
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ | Today is the Feast of Sacrifice, which renews the memory of faith and tolerance : mediavisionlive.in

ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുമായി കേരളത്തിൽ ഇന്ന് ബലിപെരുന്നാള്‍. നബിയുടെ ത്യാഗസ്മരണകള്‍ കൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമായാണ് ബലിപെരുന്നാളിനെ ഇസ്ലാം മത വിശ്വാസികള്‍ കാണുന്നത്.

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെന്തും ത്യജിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. മാസപ്പിറവികണ്ട് പത്താംനാളാണ് ബലിപെരുന്നാള്‍ ആഘോഷം. ഇസ്ലാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈദുല്‍ അദ്ഹ, ഹജ്ജ് പെരുന്നാള്‍, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.

എല്ലാവർക്കും മീഡിയ വിഷൻ ടീമിന്റെ ബലിപെരുന്നാള്‍ ആശംസകൾ ! 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !