ഇന്ദ്രന്‍സ് നായകനാവുന്ന 'വേലുക്കാക്ക'; ഡയറക്റ്റ് ഒടിടി റിലീസിന്

0
ഇന്ദ്രന്‍സ് നായകനാവുന്ന 'വേലുക്കാക്ക'; ഡയറക്റ്റ് ഒടിടി റിലീസിന് | 'Velukkaka' starring Indrans; For direct OT release

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്ത 'വേലുക്കാക്ക' എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ മാസം ആറിനാണ് റിലീസ്.

പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യന്‍, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍, രാജു ചേര്‍ത്തല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ്. സത്യന്‍ എം എയുടേതാണ് തിരക്കഥയും സംഭാഷണവും. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്‌ക്കോ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ് ഐജു എം എ. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ സോമന്‍ കുരുവിള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്. വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീവര്‍ഗ്ഗീസ്. ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ ദിലീപ് കുട്ടിച്ചിറ. സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പരസ്യകല സജീഷ് എം ഡിസൈന്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !