വളാഞ്ചേരി: (mediavisionlive.in) ഡി കാറ്റഗറിയിലുള്ള ആതവനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണുന്നതിനായി ഈ അടുത്ത ദിവസങ്ങളായി ദൂരദിക്കുകളിൽ നിന്ന് വന്ന് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള മുപ്പതോളം പേർക്കെതിരെ വളാഞ്ചേരി പോലീസ് നിയമ നടപടികൾ എടുത്തു . ഇരുപത്തിയഞ്ചോളം പേരിൽ നിന്ന് ഫൈൻ ഈടാക്കുകയും ആറോളം ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നേതൃർതം നൽകി. പോലീസുകാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും എം. എസ്.പി യിലെ പോലീസുകാരായ ബൈജു ,വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ കുന്നിൻ പ്രദേശങ്ങളിലും മറ്റും യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO അഷ്റഫ് അറിയിച്ചു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !