മലപ്പുറം: സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി മെഡിക്കൽ സൂപ്രണ്ട് Dr. അലിഗർ ബാബുവിന് സാധന സാമഗ്രികൾ കൈമാറി. എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി സയ്യിദ് മുർതളാ ശിഹാബ് തങ്ങൾ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.
നിലവിൽ എസ് വൈ എസിന് കീഴിൽ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം വിതരണം ചെയ്തു വരുന്നുണ്ട്.
അതിന് പുറമെ പ്രസ്ഥാനത്തിന്റെ ഗൾഫ് ഘടകമായ ഐ സി എഫിന്റെ നേതൃത്വത്തിൽ ഓക്സിജൻ പ്ലാന്റ് നിർമാണത്തിന്റെ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
പരിപാടിയിൽ മലപ്പുറം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധീഖ് നൂറേങ്ങൽ ,എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം, പബ്ലിക് റിലേഷൻ സെക്രട്ടറി പി പി മുജീബ് റഹ്മാൻ വടക്കെമണ്ണ, നജ്മുദ്ദീൻ സഖാഫി പൂക്കോട്ടൂർ , സോൺ പ്രസിഡണ്ട് ദുൽഫുഖാറലി സഖാഫി മേൽമുറി, സിദ്ധീഖ് മുസ്ലിയാർ മക്കരപ്പറമ്പ്, മുസ്ഥഫ മുസ്ലിയാർ പട്ടർക്കടവ് , ഖാലിദ് സഖാഫി സ്വലാത്ത് നഗർ,ബദ്റുദ്ധീൻ കോഡൂർ ,സിദ്ധീഖ് പുല്ലാര എന്നിവർ പ്രസംഗിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !