തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയര്‍ഫോഴ്‌സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്.
എഡിജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡിജിപി റാങ്കും നല്‍കിയിരുന്നു. സന്ധ്യക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡിജിപി റാങ്കും സീനിയറായ സന്ധ്യക്ക് എഡിജിപി റാങ്കും എന്ന സ്ഥിതിയായി. സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയത്.
അനില്‍ കാന്ത് ഡിജിപി കേഡര്‍ പദവിയില്‍ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുന്‍തൂക്കം ഒരു മാസം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയത്. താല്‍ക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കാനായിരുന്നു നിര്‍ദ്ദേശം. കേന്ദ്ര അനുമതിയില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !