കോട്ടയം പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലു വയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടിയെ രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്.
വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു. 14 വയസ്സുള്ള വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി നൽകിയ സൂചനകൾ അനുസരിച്ചു പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
കേസെടുത്തതായും സംഭവം നടന്നത് മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണം അങ്ങോട്ടേക്കു കൈമാറുമെന്നും പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് പറഞ്ഞു.
വഴിയിൽ നിന്നു പരിചയപ്പെട്ട യുവാവ് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കുട്ടിയുടെ മൊഴി. ഏപ്രിലിലാണു സംഭവം. വയറു വേദനയെത്തുടർന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !