എടയൂരിൽ വർണം നിറച്ച് ചെണ്ടുമല്ലി പൂത്തുലഞ്ഞു - വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു

0
എടയൂരിൽ വർണം നിറച്ച് ചെണ്ടുമല്ലി പൂത്തുലഞ്ഞു - വിളവെടുപ്പ്  ഉത്സവാന്തരീക്ഷത്തിൽ നടന്നു

എടയൂർ: (www.mediavisionlive.in) 
എടയൂർ പഞ്ചായത്ത് ജനകീയാസൂത്രണം 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പൂവിളി പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. എടയൂർ പഞ്ചായത്ത് ഓഫീസിന് പിറക് വശത്തുള്ള ഗ്രൗണ്ടിലാണ് കൺകുളിരുന്ന കാഴ്ചയായി ജമന്തിപൂക്കൾ വിടർന്ന് പൂത്തുലഞ്ഞ് നിൽക്കുന്നത്.

പൂ ക്യഷിയുടെ വിളവെടുപ്പ് ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ചടങ്ങിൽ അധ്യക്ഷയായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, വളാഞ്ചേരി CI അഷ്റഫ് ,ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി സബാഹ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ ,കൃഷി ഓഫീസർ വിഷ്ണു നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

ചെണ്ടുമല്ലി പൂക്കൾ വർണം വാരി വിതറി പൂത്തുനിൽക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് പൂക്കാട്ടിരി ഗ്രൗണ്ടിലേക്ക് എത്തുന്നത്. ഓണ കാലത്ത് പൂക്കൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് കൃഷി വകുപ്പ് പഞ്ചായത്തുമായി സഹകരിച്ച് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്‌. പദ്ധതി വിജയം കണ്ടതിൻ്റെ ആഹ്ലാദത്തിലാണ് കൃഷി വകുപ്പും പഞ്ചായത്ത് ഭരണസമിതിയും.
പൂക്കൾ വിളവെടുപ്പ് നടത്തി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും ആവശ്യക്കാർക്ക് നൽകാനാണ് ആലോചന.

ബാബു എടയൂർ -മീഡിയ വിഷൻ ന്യൂസ്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !