ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവെച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബിഹാര്‍ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിന്‍ഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെക്കൊപ്പമായിരുന്നു സിന്‍ഹയുടെ നിയമനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !