മലപ്പുറം ജില്ലയില്‍ 2,736 പേര്‍ക്ക് വൈറസ്ബാധ 1,493 പേര്‍ക്ക് രോഗമുക്തി

0

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,683 പേര്‍
ഉറവിടമറിയാതെ 29 പേര്‍ക്ക്
ആരോഗ്യ പ്രവര്‍ത്തകര്‍ 04
രോഗബാധിതരായി ചികിത്സയില്‍ 33,299 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,867 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) 17.04 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. 2,736 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,683 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 29 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,493 പേരാണ് വെള്ളിയാഴ്ച കോവിഡ് മുക്തരായത്. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം 4,69,922 പേരാണ് ജില്ലയില്‍ കോവിഡ് വിമുക്തരായത്.

76,867 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 33,299 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 815 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 411 പേരും 137 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 221 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു

ജില്ലയില്‍ ഇതുവരെ 26,74,871 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 20,12,130 പേര്‍ക്ക് ആദ്യ ഡോസും 6,62,741 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. വൈറസ്ബാധിതരുമായി സമ്പര്‍ക്കമുണ്ടായെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയുകയും ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 20
ആലങ്കോട് 23
ആലിപ്പറമ്പ് 10
അമരമ്പലം 42
ആനക്കയം 16
അങ്ങാടിപ്പുറം 29
അരീക്കോട് 27
ആതവനാട് 24
ഊരകം 18
ചാലിയാര്‍ 31
ചീക്കോട് 20
ചേലേമ്പ്ര 27
ചെറിയമുണ്ടം 18
ചെറുകാവ് 11
ചോക്കാട് 18
ചുങ്കത്തറ 20
എടക്കര 26
എടപ്പറ്റ 03
എടപ്പാള്‍ 40
എടരിക്കോട് 06
എടവണ്ണ 40
എടയൂര്‍ 43
ഏലംകുളം 38
ഇരിമ്പിളിയം 27
കാലടി 18
കാളികാവ് 17
കല്‍പകഞ്ചേരി 13
കണ്ണമംഗലം 26
കരുളായി 11
കരുവാരക്കുണ്ട് 13
കാവനൂര്‍ 28
കീഴാറ്റൂര്‍ 40
കീഴുപറമ്പ് 34
കോഡൂര്‍ 18
കൊണ്ടോട്ടി 54
കൂട്ടിലങ്ങാടി 11
കോട്ടക്കല്‍ 37
കുറുവ 27
കുറ്റിപ്പുറം 39
കുഴിമണ്ണ 28
മക്കരപ്പറമ്പ് 06
മലപ്പുറം 71
മമ്പാട് 33
മംഗലം 19
മഞ്ചേരി 73
മങ്കട 20
മാറാക്കര 36
മാറഞ്ചേരി 48
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 30
മൂര്‍ക്കനാട് 60
മൂത്തേടം 18
മൊറയൂര്‍ 26
മുതുവല്ലൂര്‍ 16
നന്നമ്പ്ര 17
നന്നംമുക്ക് 20
നിലമ്പൂര്‍ 44
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 18
ഒഴൂര്‍ 04
പള്ളിക്കല്‍ 10
പാണ്ടിക്കാട് 28
പരപ്പനങ്ങാടി 24
പറപ്പൂര്‍ 27
പെരിന്തല്‍മണ്ണ 18
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 23
പെരുവള്ളൂര്‍ 11
പൊന്മള 14
പൊന്മുണ്ടം 05
പൊന്നാനി 54
പൂക്കോട്ടൂര്‍ 22
പോരൂര്‍ 27
പോത്തുകല്ല് 84
പുലാമന്തോള്‍ 13
പുളിക്കല്‍ 26
പുല്‍പ്പറ്റ 10
പുറത്തൂര്‍ 21
പുഴക്കാട്ടിരി 26
താനാളൂര്‍ 12
താനൂര്‍ 18
തലക്കാട് 20
തവനൂര്‍ 39
താഴേക്കോട് 20
തേഞ്ഞിപ്പലം 21
തെന്നല 05
തിരുനാവായ 14
തിരുവാലി 46
തൃക്കലങ്ങോട് 46
തൃപ്രങ്ങോട് 11
തുവ്വൂര്‍ 31
തിരൂര്‍ 20
തിരൂരങ്ങാടി 22
ഊര്‍ങ്ങാട്ടിരി 28
വളാഞ്ചേരി 36
വളവന്നൂര്‍ 03
വള്ളിക്കുന്ന് 16
വട്ടംകുളം 14
വാഴക്കാട് 94
വാഴയൂര്‍ 23
വഴിക്കടവ് 20
വെളിയങ്കോട് 21
വേങ്ങര 41
വെട്ടത്തൂര്‍ 23
വെട്ടം 10
വണ്ടൂര്‍ 47

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !