പൊന്മള : പൊന്മള പഞ്ചായത്തിലെ പറങ്കിമൂച്ചിക്കൽ ഗവ.എൽ.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിന് സ്റ്റേജ് കം ക്ലാസ് റൂം സൗകര്യത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചത്.
പൊൻമള പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.പി രാജീവ് മാസ്റ്റർക്ക് എം.എൽ.എ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.പൊന്മള പഞ്ചായത്ത് എ.ഇ സജ്ന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സലീന ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്തലി കടക്കാടൻ, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണൺ സുഹറാബി കൊളക്കാടൻ, മെമ്പർമാരായ അത്തു വടക്കൻ , നിസാർ എം.പി എ.ഇ.ഒ മുരളിധരൻ ബി പി സി മുഹമ്മദലി പി ,ഇബ്രാഹിം കുട്ടി വി ,റിയാസ് .ടി ,പ്രധാനാധ്യാപിക ഉഷ.വി.ടി,കുഞ്ഞിമുഹമ്മദ്,മുഹമ്മദ് ടി,പി.ടി.എ പ്രസിഡന്റ് കെ.ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !