നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ രാജിക്കത്ത് പോസ്റ്റ് ചെയ്തു. കത്തില്‍, 'ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച തുടങ്ങുന്നത് വിട്ടുവീഴ്ചകളില്‍ നിന്നാണ് നിന്നാണ്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ഞാന്‍ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നതു തുടരും.
പഞ്ചാബ് കോണ്‍ഗ്രസില്‍ തുടരുന്ന അനിശ്ചിതാവസ്ഥയുടെ തുടര്‍ച്ചയാണ് പിസിസി അദ്ധ്യക്ഷന്റെ രാജി. പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ വകുപ്പു വിഭജനത്തിലും സിദ്ദുവിന്റെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെട്ടതാണ് രാജിയിലേയ്ക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. വളരെ ഗുരുതരമായ ആരോപണങ്ങള്‍ തനിക്കെതിരേ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വം മറുപടി പറഞ്ഞിരുന്നില്ല. ഇതും സിദ്ദുവില്‍ അവഗണിച്ചതായതോന്നല്‍ ഉണ്ടാക്കിയതായി കണക്കാക്കുന്നു.
— Navjot Singh Sidhu (@sherryontopp) September 28, 2021
നവജ്യോത് സിംഗ് സിദ്ദുവും മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും തമ്മിലുള്ള ആഭ്യന്തര കലഹത്തിന്റെ മറ്റൊരു പരിണാമം കൂടിയാണിത്. സെപ്റ്റംബര്‍ 20 ന് പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി നിയോഗിക്കപ്പെട്ട ശേഷവും പഞ്ചാബ് കോണ്‍ഗ്രസ് പാളയത്തിലെ പട അവസാനിച്ചിരുന്നില്ല.
മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും കാണാനിരിക്കുന്ന അതേ ദിവസമാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !