ദുബായ്: ക്യാപ്റ്റൻ സഞ്ജു സാംസന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയും രാജസ്ഥാനെ രക്ഷിച്ചില്ല. പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദിനോട് രാജസ്ഥാൻ റോയൽസിന് ഏഴു വിക്കറ്റിന്റെ തോൽവി. സീസണിൽ ഹൈദരാബാദിന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. രാജസ്ഥാന്റെ 164 റൺസ് പിന്തുടർന്ന ഹൈദരാബാദ്, 18.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.
അർധസെഞ്ചുറി തികച്ച ഓപ്പണർ ജേസൺ റോയ് (42 പന്തിൽ 60), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (41 പന്തിൽ 51*) എന്നിവരാണ് ഹൈദരാബാദിന്റെ വിജയശിൽപ്പികൾ. വൃദ്ധിമാൻ സാഹ (18), അഭിഷേക് ശർമ (21), പ്രിയം ഗാർഗ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. പോയിന്റ് പട്ടികയിൽ മുന്നേറ്റം പ്രതീക്ഷിച്ച് ഇറങ്ങിയ രാജസ്ഥാന് അതിനു സാധിച്ചില്ല. എട്ടു പോയിന്റുമായി അവർ ഏഴാം സ്ഥാനത്താണ്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസന്റെ അർധസെഞ്ചുറിയുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തത്. 57 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും സഹിതമാണ് സഞ്ജു 82 റൺസെടുത്തത്. അവസാന ഓവറിൽ സിദ്ധാർഥ് കൗളിന്റെ പന്തിൽ ജേസൺ ഹോൾഡറിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.
ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഓപ്പണർ എവിൻ ലൂയിസിനെ നഷ്ടപ്പെട്ട രാജസ്ഥാനായി രണ്ടാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ 36 റൺസെടുത്ത ജയ്സ്വാൾ ഒമ്പതാം ഓവറിൽ ഔട്ടായി. ലിയാം വിവിങ്സ്റ്റൺ (4), മഹിപാൽ ലോംറോർ (29), റിയാൻ പരാഗ് (പൂജ്യം), രാഹുൽ തെവാട്ടിയ (0*) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഹൈദരാബാദിനായി സിദ്ധാർഥ് കൗൾ രണ്ടും റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !