'നായികയെ കിട്ടി ഗയ്സ്'; ജീവിതം സിനിമയാക്കാനൊരുങ്ങി ഇ ബുൾജെറ്റ്; നിറഞ്ഞ് ട്രോളുകൾ

0
'നായികയെ കിട്ടി ഗയ്സ്'; ജീവിതം സിനിമയാക്കാനൊരുങ്ങി ഇ ബുൾജെറ്റ്; നിറഞ്ഞ് ട്രോളുകൾ  | 'Guys got the heroine'; E Buljet ready to make life a movie; Filled with trolls

വിവാദങ്ങൾക്കിടയിൽ തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ–ബുൾജെറ്റ് സഹോദരന്മാർ രംഗത്തെത്തിയിരുന്നു. സഹോദരന്മാരിൽ ഒരാളായ ലിബിനാണ് സോഷ്യൽമീഡിയ വഴി ഇത് അറിയിച്ചത്. സംവിധായകരെ തേടിയായിരുന്നു പോസ്റ്റ്.

ഇപ്പോഴിതാ സിനിമയിലേക്ക് നായികയെ ലഭിച്ച വിവരമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായും ഇവർ പറയുന്നു. നടിയും മോഡലുമായ നീരജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇ–ബുൾജെറ്റ് സഹോദരന്മാരുടെ കുറിപ്പ്. ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി. ഇനി നടനെ കൂടെ കിട്ടിയാൽ മതിയെന്നാണ് ഇവർ പറയുന്നത്.

പതിവുപോലെ ഇ–ബുൾജെറ്റ് സഹോദരന്മാരുടെ പോസ്റ്റ് ട്രോളന്മാർ ആഘോഷമാക്കുകയാണ്. 'പോലീസ് സ്റ്റേഷൻ കത്തിക്കാൻ ഇറങ്ങുന്ന ഡുണ്ടു മോനെ കൂടി കിട്ടിയാൽ പടം തുടങ്ങാം', 'വില്ലൻ എംവിഡി ആയിരിക്കുമോ.മുകേഷ്, സുരേഷ്ഗോപി അടക്കമുള്ളവരെ ഗസ്റ്റ് റോളിൽ നേരിട്ട് എത്തിക്കണമെന്നുമൊക്കെയുള്ള കമന്റുകൾ പോസ്റ്റിന് താഴെ ലഭിച്ചിരുന്നു.

ബുള്‍ ജെറ്റ് സഹോദരൻമാരും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള പ്രശ്നം വലിയ ചർച്ചയായിരുന്നു. ഒടുവിൽ ജയിൽവാസവും 'നെപ്പോളിയന്‍' കാരവാന്റെ രജിസ്‌ട്രേഷന്‍ വരെ റദ്ദാക്കുന്നത് വരെയുള്ള സ്ഥിതിയിൽ കാര്യങ്ങൾ എത്തി. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറാകാതെ വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

സിനിമ ആര് സംവിധാനം ചെയ്യണം എന്ന ചോദ്യത്തിന് ഒമർ ലുലുവിന്റെ പേരാണ് കൂടുതൽ പേർ പറഞ്ഞത്. എന്നാൽ സോറി ഗായ്സ് എനിക്ക് സമയമില്ല. അല്ലെങ്കിൽ തന്നെ തിരിക്കിലാണ് എന്നാണ് ഒമർ ലുലു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !