ദുബായ്: ഐ.പി.എൽ യുഎഇ പതിപ്പിൽ താളം കണ്ടെത്താനാകാതെ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 54 റൺസിനാണ് മുംബൈ തോറ്റത്. വിജയലക്ഷ്യമായ 166 റൺസ് പിന്തുടർന്ന മുംബൈക്ക് ഓപ്പണർമാരായ നായകൻ രോഹിത് ശർമ്മ 43(28) ക്വിന്റൺ ഡി കോക്ക് 24(23) എന്നിവർ ഒന്നാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് ഒരാൾ പോലും രണ്ടക്കം കടക്കാതെ മടങ്ങിയതാണ് തിരിച്ചടിയായത്.
18.1 ഓവറിൽ 111 റൺസിന് മുംബൈയുടെ മറുപടി അവസാനിച്ചു. ഹാട്രിക് ഉൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയുടെ നടുവൊടിച്ചത്.തുടർച്ചയായി മൂന്നാം തോൽവിയോടെ പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങളും കരിനിഴലിലായി. പട്ടികയിൽ ഏഴാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാരിപ്പോൾ. ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാൽ മാത്രമേ പ്ലേഓഫ് പ്രതീക്ഷയുള്ളൂ രോഹിത്തിനും സംഘത്തിനും.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ അർധസെഞ്ചുറി നേടിയ ഗ്ലെൻ മാക്സ്വെല്ലിന്റെയും നായകൻ വിരാട് കോലിയുടെയും ബലത്തിൽ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. കോലി 51 റൺസ് നേടിയപ്പോൾ മാക്സ്വെൽ 56 റൺസ് നേടി. ജയത്തോടെ പത്ത് കളികളിൽ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂർ പ്ലേഓഫിന് ഒരു പടി കൂടി അടുത്തേക്കെത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !