ദുബൈ: കളങ്കരഹിതമായ രാജ്യസ്നേഹം പ്രകടമാകണമെങ്കിൽ ചരിത്രബോധമുള്ള സമൂഹം വളർന്നു വരണമെന്ന് യു.എ.ഇ.കെ.എം.സി.സി ജന:സെക്രട്ടറി പി.കെ.അൻവർ നഹ അഭിപ്രായപ്പെട്ടു.ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തി വരുന്ന 1921 മലബാർ സമരം 100-ാം വാർഷിക കാമ്പയിൻ്റെ ഭാഗമായി പൊന്നാനി മണ്ഡലം കെ.എം.സി.സി. സംഘടിപ്പിച്ച ടേബിൾ ടോക്ക് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.1921 മലബാർ സമരത്തെ കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയതും അല്ലാത്തതുമായ ചരിത്ര സത്യങ്ങളെ പുതു തലമുറക്ക് പകർന്ന് നൽകുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അധിനിവേഷത്തിനെതിരെ മലബാറിലെ മാപ്പിളമാർ നടത്തിയ പോരാട്ടത്തെ കലാപമായി ചിത്രീകരിക്കുന്നവർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അൻവർ നഹ കൂട്ടിച്ചേർത്തു.ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് കെ.എം.ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
1921 മലബാർ സമരകാലത്ത് പൊന്നാനിയിൽ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ചെറുത്ത് നിൽപ്പിന് നേതൃത്വം നൽകിയ വെട്ടം പോക്കിരിയകം തറവാട്ടിലെ പിൻതലമുറക്കാരൻ പൊന്നാനി മുനസിപ്പൽ മുൻ ചെയർമാൻ വി.പി.ഹുസൈൻകോയ തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.അഷ്കറലി പറപ്പൂർ വിഷയാവതരണം നടത്തി.ഹുസൈനാർ ഹാജി എടച്ചാക്കൈ, ഇസ്മായിൽ അരുക്കുറ്റി, യാഖൂബ് ഹസ്സൻ പൊന്നാനി, അഡ്വ:സാജിദ് അബൂബക്കർ,കെ.പി.എ.സലാം,ടി.വി.നസീർ, ചെമ്മുക്കൻ യാഹുമോൻ, പി.വി.നാസർ,സിദ്ധീഖ് കാലൊടി,ഷക്കീർ പാലത്തിങ്ങൽ, കരീം കാലടി,ഷമീം ചെറിയമുണ്ടം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി, പൊന്നാനി മണ്ഡലം കെ.എം.സി.സി, പൊന്നാനി മുനിസിപ്പൽ കമ്മിറ്റി, ഷാർജ പൊന്നാനി മണ്ഡലം കമ്മിറ്റി എന്നിവരുടെ ഉപഹാരങ്ങൾ ചടങ്ങിൽ വെച്ചു ഹുസൈൻകോയ തങ്ങൾക്കു് സമർപ്പിച്ചു.അക്ബർ തെക്കേപ്പുറം മുഖ്യാതിഥിയെ പരിചയപ്പെടുത്തി.പി.വി.ഇബ്രാഹീം കുട്ടി, വി.വി.അഷ്റഫ്, മുസ്തഫ ചേലക്കടവ്, സലാം പൊന്നാനി, ഫസിലുറഹ്മാൻ, അഷ്റഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.മണ്ഡലം ജന:സെക്രട്ടറി ഷാഫി മാറഞ്ചേരി സ്വാഗതവും, ഒ.ഒ.അബൂബക്കർ നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !