സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്. ആയിരങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസില്‍ നിന്നും 57 ലേക്ക് ഉയര്‍ത്താനാണ് 11 ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സര്‍വ്വീസില്‍ ഇരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറക്കാമെന്നും ദിവസവും ഒരുമണിക്കൂര്‍ അധികമായി രാവിലെ 930 മുതല്‍ 530 വരെ പ്രവര്‍ത്തി സമയം നിശ്ചയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 20 നിര്‍ദേശങ്ങളാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാറിന് മുന്നില്‍ വച്ചത്.
കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ഓഫീസുകളില്‍ നിലവിലുള്ളതില്‍ ഒരു ഉദ്യോഗസ്ഥനെ പബ്ലിക്ക് കോണ്ടാക്ട് ഓഫീസറായി നിയമിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥരും പേര് വെച്ച ബാഡ്ജ് ധരിക്കണമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !