തീരുർ : ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയുകയും തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് ഫോണിലും മററും വീഡിയോ എടുത്ത് പോലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
രണ്ടാളുകളുടെ പരാതിയിൽ തിരൂർ പോലീസ് കേസ്സെടുക്കുകയും ശേഷം മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്തു. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ്സിലുൾപ്പെട്ട മറ്റ് 4 പേർ പ്രായപൂർത്തിയാകാത്തവരാണ്.
അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. തിരൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീജോ.എം.ജെ , എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !