വിഎം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു; പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം

0
വിഎം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു; പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം | VM Sudheeran resigns as AICC member; Congress leadership on the defensive

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. കേരളത്തിലെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണം. സുധീരനെ കാണാന്‍ താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം സുധീരൻ രാജിവച്ചതിന് പിന്നാലെയാണ് എഐസിസി അംഗത്വവും സുധീരൻ രാജിവയ്ക്കുന്നത്.

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു.

കെപിസിസി പുനസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരൻ്റെ രാജിയിൽ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോൺഗ്രസ്. രാജി പിൻവലിക്കണമെന്ന കെപിസിസി ആവശ്യം സുധീരൻ അംഗീകരിച്ചില്ല. സുധീരൻ്റെ വീട്ടിലെത്തിയുള്ള സതീശൻ്റെ അനുനയചർച്ചയും വിജയിച്ചില്ല. പുനസംഘടനയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന സുധീരൻറെ പരാതി അംഗീകരിച്ച് സതീശൻ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരൻ എഐസിസി അംഗത്വുവും രാജി വച്ചിരിക്കുന്നത്.

അനുനയത്തിൽ രണ്ട് തട്ടിലാണ് കെപിസിസി. സതീശൻ്റെ സമവായ ലൈനല്ല സുധാകരന്. സതീശൻ സുധീരിൻ്റെ വീട്ടിലെത്തി ക്ഷമചോദിച്ചതിൽ സുധാകരന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരൻ്റെ അതൃപ്തി. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെ സി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരൻ്റെ പരാതി.

സുധീരനെ ഉടൻ അനുനയിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടപ്പോൾ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ സോണിയാഗാന്ധിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !