11കാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍

0
11കാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍ | 11-year-old girl put under house arrest by mother and boyfriend; Mother arrested

മലപ്പുറം
: ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു. അമ്മയെ മലപ്പുറം വനിതാ സ്റ്റേഷന്‍ എസ് ഐ. റസിയ ബംഗാളത്തും സംഘവും അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി പിരിഞ്ഞ് കാമുകനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കാമുകന്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതെ ആനക്കയത്ത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ താമസം. പുറത്തുനിന്നുള്ള ആളുകള്‍ വരാതിരിക്കാന്‍ വീടിന് മുമ്ബില്‍ നായകളെ കാവല്‍ നിര്‍ത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുത്തച്ഛന്‍ മലപ്പുറം ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പെണ്‍കുട്ടി ഇരയായിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, മുഹ്സിന്‍ പരി, ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !