മലപ്പുറം ജില്ലയില്‍ വൈറസ്ബാധിച്ചത് 396 പേര്‍ക്ക്, 345 പേര്‍ക്ക് രോഗമുക്തി

0
മലപ്പുറം ജില്ലയില്‍ വൈറസ്ബാധിച്ചത് 396 പേര്‍ക്ക്, 345 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.33 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 391 പേര്‍
ഉറവിടമറിയാതെ നാല് പേര്‍ക്ക്
ചികിത്സയില്‍ 5,399 പേര്‍
നിരീക്ഷണത്തില്‍ 18,739 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഒക്ടോബര്‍ 25) 6.33 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 396 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 391 പേരുടെ ഉറവിടം കണ്ടെത്താനായിട്ടുണ്ട്. അതേസമയം നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 345 പേര്‍ കോവിഡ് മുക്തരായതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 5,57,475 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ നിലവില്‍ 18,739 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,399 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 498 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 12 പേരും 21 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമായി കഴിയുകയാണ്.

ജില്ലയില്‍ 39.41 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ ഇതുവരെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 39,41,538 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 28,82,270 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 10,59,268 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ തിങ്കള്‍ (2021 ഒക്ടോബര്‍ 25) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 03
ആലങ്കോട് 04
ആലിപ്പറമ്പ് 01
അമരമ്പലം 04
ആനക്കയം 02
അങ്ങാടിപ്പുറം 03
അരീക്കോട് 05
ആതവനാട് 04
ചാലിയാര്‍ 01
ചീക്കോട് 06
ചേലേമ്പ്ര 02
ചെറിയമുണ്ടം 04
ചെറുകാവ് 02
ചോക്കാട് 02
ചുങ്കത്തറ 02
എടക്കര 02
എടപ്പാള്‍ 06
എടരിക്കോട് 03
എടവണ്ണ 07
ഏലംകുളം 06
കാലടി 02
കാളികാവ് 03
കല്‍പകഞ്ചേരി 06
കണ്ണമംഗലം 01
കരുവാരക്കുണ്ട് 07
കാവനൂര്‍ 05
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 01
കോഡൂര്‍ 01
കൊണ്ടോട്ടി 17
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 04
കുറുവ 05
കുറ്റിപ്പുറം 04
കുഴിമണ്ണ 06
മലപ്പുറം 10
മമ്പാട് 02
മംഗലം 01
മഞ്ചേരി 09
മങ്കട 09
മാറാക്കര 03
മാറഞ്ചേരി 10
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 04
മൂത്തേടം 02
മൊറയൂര്‍ 03
മുതുവല്ലൂര്‍ 01
നന്നംമുക്ക് 03
നിലമ്പൂര്‍ 07
ഒതുക്കുങ്ങല്‍ 02
പള്ളിക്കല്‍ 05
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 04
പെരിന്തല്‍മണ്ണ 05
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 02
പെരുവള്ളൂര്‍ 08
പൊന്മള 02
പൊന്മുണ്ടം 01
പൊന്നാനി 09
പൂക്കോട്ടൂര്‍ 01
പോരൂര്‍ 06
പോത്തുകല്ല് 02
പുലാമന്തോള്‍ 05
പുളിക്കല്‍ 10
പുല്‍പ്പറ്റ 02
പുറത്തൂര്‍ 02
തലക്കാട് 01
തേഞ്ഞിപ്പലം 10
തെന്നല 02
തിരുനാവായ 09
തിരുവാലി 10
തൃക്കലങ്ങോട് 13
തൃപ്രങ്ങോട് 03
തിരൂര്‍ 10
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 14
വളാഞ്ചേരി 02
വളവന്നൂര്‍ 03
വള്ളിക്കുന്ന് 06
വട്ടംകുളം 05
വാഴക്കാട് 10
വാഴയൂര്‍ 02
വഴിക്കടവ് 03
വെളിയങ്കോട് 01
വേങ്ങര 01
വെട്ടം 04
വണ്ടൂര്‍ 09
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !