പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു | Applications are invited for free computer training for SC students

മലപ്പുറം
: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് മലപ്പുറം സെന്ററില്‍ കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഡി സി എ, സി ടി ടി സി, അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി, ഡി ഒ എ, പി ഡി ഡി ടി പി, സി പി പി ടി ടി സി കോഴ്‌സുകള്‍ക്ക് സൗജന്യ പരിശീലനം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, ഫോട്ടോ സഹിതം 23 ന് മുമ്പായി കേരള സ്റ്റേറ്റ് റുട്രോണിക്‌സിന്റെ മലപ്പുറം സെന്ററില്‍ അപേക്ഷിക്കേണ്ടതാണ്.

മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക ഫീസ് ഇളവുകളോടെയും പഠിക്കാം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരത്തിനും കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്റര്‍, ട്രസ്റ്റ് കമ്പ്യൂട്ടേഴ്‌സ്, രാജാജി അക്കാദമി, അപ്ഹില്‍ മലപ്പുറം, ഫോണ്‍ 0483 2737177, 9847247066.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments