എസ്ബിഐ യോനോ ആപ്പ് വഴി ഇനിമുതല്‍ സൗജന്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം

0
എസ്ബിഐ യോനോ ആപ്പ് വഴി ഇനിമുതല്‍ സൗജന്യമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം | can now file your income tax return for free through the SBI Yono app

എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ മൊബൈല്‍ ആപ്പായ യോനോവഴി ആദായ നികുതി റിട്ടേണ്‍ സൗജന്യമായി ഫയല്‍ ചെയ്യാം. ടാക്‌സ്ടുവിനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബാങ്ക് ട്വീറ്റ് ചെയ്തു.

ഫോം 16, പലിശ വരുമാന സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സേവിങ് നടത്തിയതിന്റെ സ്റ്റേറ്റുമെന്റുകള്‍, ടിഡിഎസ് വിവരങ്ങള്‍, ആധാര്‍, പാന്‍ തുടങ്ങിയവയാണ് ഇതിനായി നല്‍കേണ്ടിവരിക.

എസ്ബിഐ യോനോ ആപ്പ് ലോഗിന്‍ ചെയ്യുക, ഷോപ്‌സ് ആന്‍ഡ് ഓര്‍ഡര്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക, ടാക്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്-ല്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ടാക്‌സ്2വിന്‍വഴി റിട്ടേണ്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

2020 ഡിസംബറിലെ കണക്കുപ്രകാരം 8.5 കോടി ഇന്റര്‍നെറ്റ് ബാങ്കിങ് ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. 1.9 കോടി പേര്‍ മൊബൈല്‍ ബാങ്കിങ് സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് 2020-21 സാമ്ബത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !