സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് | Gold prices fall again in the state

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35,360 ആയിരുന്നു ഇന്നലത്തെ വില. ഇന്നത് എട്ട് രൂപ കൂടി കുറഞ്ഞ് 35,352 ആയി മാറി. ഗ്രാമിന് ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 60 രൂപയായിരുന്നു കുറഞ്ഞത്. ഇന്ന് ഗ്രാമിന്റെ നില 4,419 രൂപയാണ്.

ഇന്നലെ 4,420 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 15 ന് 4,480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ പ്രകടനവുമാണ് കേരളത്തിലെ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നത്.

24 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് ഒരു രൂപ കുറഞ്ഞു. 4,821 ആണ് ഇന്നത്തെ വില. പവന് 38,568 രൂപയാണ് ഇതിന്റെ വില. ഇന്നലെ 24 കാരറ്റ് സ്വര്‍ണം പവന് 38,576 രൂപയായിരുന്നു വില. എട്ട് രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഉത്സവ കാലമായതിനാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടുന്ന സമയം കൂടിയാണിത്. ഹോള്‍മാര്‍ക് സ്വര്‍ണം മാത്രമേ ജ്വല്ലറികള്‍ വില്‍ക്കാവൂ എന്നതാണ് നിലവിലെ നിയമം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post