സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് തടയിടാന്‍ "കാള്‍ കൂള്‍" പദ്ധതിയുമായി സര്‍ക്കാര്‍

0
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് തടയിടാന്‍ "കാള്‍ കൂള്‍" പദ്ധതിയുമായി സര്‍ക്കാര്‍ | Government launches "Call Cool" project to curb rising suicides in the state

ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് കാള്‍ കൂള്‍.

ഒളിംമ്ബ്യന്‍ ചന്ദ്രശേഖര്‍ മേനോന്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് സൗജന്യ ടെലഫോണ്‍ കൗണ്‍സിലിംഗ് സേവനമായ കാള്‍ കൂള്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആത്മഹത്യ പ്രവണത ഉള്ള ഒരാള്‍ക്ക് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാന്‍ ഒരാളെ കിട്ടുകയെന്നത് പ്രധാനമാണെന്ന തിരിച്ചറിവാണ് ഈ പദ്ധതിക്ക് പിന്നില്‍.

അങ്ങനെയുള്ള ആര്‍ക്കും 8929800777 എന്ന നമ്ബരില്‍ വിളിച്ചാല്‍ സൗജന്യമായി പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാകും. അവരുമായി തുറന്ന് സംസാരിച്ച്‌ അവരുടെ പ്രശ്‌നങ്ങള്‍ നിസാരവത്കരിക്കാനും അവരെ ജീവിതത്തിലേക്ക് കൊണ്ട് വരാനും ഈ പദ്ധതി കൊണ്ട് സാധിച്ചിട്ടുണ്ട്. ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഉപദേശവും നല്‍കും.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടായിരുന്ന ഡോ. അബ്ദുല്‍ ബാരിയാണ് പദ്ധതിക്ക് സാങ്കേതിക നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധന്‍ ഡോ. സാഗര്‍ തങ്കച്ചനും പദ്ധതിയുടെ ഉപദേഷ്ടാവാണ്.

മറ്റു ഭാരവാഹികളായ ഡോ. സല്‍മാന്‍(ടീം ലീഡ്), ഒമര്‍ ഷരീഫ് (കോര്‍ഡിനേറ്റര്‍), ബീന (ക്ലിനിക്കല്‍ സൈക്കോളജിറ്റ്), നിതിന്‍(സൈക്കോളജിസ്‌റ്), ഗ്രീമ (സൈക്കോളജിസ്റ്), നവ്യ (സൈക്കോളജിസ്‌റ്) എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !