എടയൂരിൻ്റെ അഭിമാന വിളയായ എടയൂർ മുളകിന് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭൗമ സൂചിക പദവി ലഭിച്ച തായി എടയൂർ കൃഷി ഓഫീസർ വിഷ്ണുനാരായണൻ അറിയിച്ചു
കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും സന്തോഷകരമായ നിമിഷങ്ങളാണ് ഇതെന്നും ഈ അവസരത്തിൽ എടയൂരിലെ നല്ലവരായ മുളക് കർഷകരോട് തൻ്റെ കടപ്പാട് രേഖപ്പെടുത്തുന്നതായും കൃഷി ഓഫീസർ വിഷ്ണുനാരായണൻ പറഞ്ഞു .
നിരവധി പേരുടെ കഠിന പ്രയത്നമാണ് എടയൂർ മുളകിന് ദൗമ സൂചിക പദവിയി ലഭിച്ചത് .
മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ, കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, കേരള കാർഷിക സർവ്വകലാശാല ഐ പി ആർ സെൽ മുൻ മേധാവി ഡോ. എൽസി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രാജീവ് മാസ്റ്റർ,മുൻ എടയൂർ കൃഷി ഓഫീസർ ശ്രീലേഖ പുതുമന തുടങ്ങി നിരവധി പേർ ഈ നേട്ടത്തിന് പിറകിൽ പ്രവർത്തിച്ചിട്ടുണ്ടന്നും കൃഷി ഓഫീസർ പറഞ്ഞു.
നേട്ടം കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നും കൃഷി ഓഫീസർ കൂട്ടിച്ചേർത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !