മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ജീവനൊടുക്കി

മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ജീവനൊടുക്കി | The mother jumped into a well with her three-month-old baby and killed herself

കാസര്‍കോട്
: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കാസര്‍കോട് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കിണറിന്റെ സമീപത്തു കിടന്ന മൊബൈല്‍ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.

രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. ഏഴു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. ഭര്‍ത്താവ് പ്രതിഷ് വിമുക്ത ഭടനാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post