മുല്ലപ്പെരിയാര്‍ ഡാം തുറന്നു, ഉയര്‍ത്തിയത് രണ്ട് ഷട്ടറുകള്‍

0
മുല്ലപ്പെരിയാര്‍ ഡാം തുറന്നു, ഉയര്‍ത്തിയത് രണ്ട് ഷട്ടറുകള്‍ | The Mullaperiyar Dam was opened and two shutters were raised

ഇടുക്കി
: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഡാം ഷട്ടര്‍ ഉയര്‍ത്തി. 7.29 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ.

534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. ഇതോടെ, പെരിയാറില്‍ 60 സെന്‍റീമീറ്റര്‍ താ‍ഴെ ജലനിരപ്പുയരും.
വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും. ഡാം തുറക്കുമ്ബോള്‍ ആദ്യം വെള്ളമെത്തുക വള്ളക്കടവിലാണ്. ഡാം തുറന്നതില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാക്രമീകരണങ്ങളെല്ലാം സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പ്രദേശത്ത് ചെറിയ തോതില്‍ മഴ നിലനില്‍ക്കുന്നുണ്ട്. മുപ്പത് മിനിറ്റിനകം ജലം വെള്ളക്കടവില്‍ എത്തും. അവിടെ എന്‍ഡിആര്‍എഫിന്റേത് ഉള്‍പ്പെടെ സേവനം സജ്ജമാണ്.

മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ കനത്ത ജാഗ്രതയിലാണ്. തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്ബുകള്‍ രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്ബന്‍ചോല താലൂക്കുകളിലെ ഏഴ് വില്ലേജുകളിലായി 20 ക്യാമ്ബുകളാണ് തുറന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !